Sunday, June 22, 2008

മതമില്ലാ‍ത്ത ജീവന്‍.

ദയവായി താഴെ കൊടുത്ത മലയാളം താള്‍ വായിച്ച് അതില്‍ എന്താണ് തെറ്റായി പറഞ്ഞിരിക്കുന്നതെന്ന് ആലോചിക്കൂ.. "വിവാദമായി" എന്നു പറയുന്ന ക്ലാസ് ഏഴിലെ പുസ്തകത്തിലെ താളാണ് താഴെ... . മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അതു പ്രചരിപ്പിക്കാനുള്ള അവകാശമുള്ളത് പോലെ തന്നെ , മതത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് മതത്തില്‍ വിശ്വസിക്കുന്നില്ല എന്ന് ഉറക്കെ പറയാനുള്ള അവകാശവും ഉണ്ട്.



മുകളില്‍ ഉള്ള ചിത്രത്തില്‍ ക്ലിക്കിയാല്‍ വലിയ രൂപത്തില്‍ വായിക്കാം.

4 comments:

തിരൂര്‍ തിലകന്‍ said...

മതത്തില്‍ വ്ശ്വസിക്കുന്നവന്‍ വിശ്വസിക്കാം
വിശ്വസിക്കാണ്ടാത്തവന്‍ വിശ്വസിക്കാതിരിക്കാം
എന്നാല്‍ രണ്ടും അടിച്ചേല്‍പ്പിക്കേണ്ടത് ഏഴാം ക്ലാസ്സിലെ കുട്ടിയുടെ മേലാണെന്നു തോന്നുന്നില്ല.
പിന്നെ ഇപ്പോള്‍ ഒരു വിധം ആളുകളും ഈ പുസ്തകം മുഴുവനും വായിച്ചതാണ്, അതു കൊണ്ട് തന്നെ ഈ ഒരു പേജില്‍ നിന്നും മനസ്സിലാക്കാനോ മനസ്സിലാക്കാതിരിക്കാനോ പ്രത്യകിച്ചൊന്നുമില്ല. ഈ പുസ്തകത്തിന്‍റെ മേലുള്ള ആരോപണങ്ങള്‍ മതത്തിന്‍റെതു മാത്രമായി കാണാനുള്ള കുല്‍സിത ശ്രമമാണ്‍ ഇത്തരത്തിലുള്ള പോസ്റ്റുകളെന്ന് തോന്നുന്നു. കമ്യൂണിസം പഠിപ്പിക്കുന്നതിനും(അത് അദ്ധ്യാപകരുടെ കൈപുസ്തകം വഴിയായാലും റഫറന്‍സ് പുസ്തകം വഴിയായാലും) ദേശീയ നേതാക്കളെക്കുറിച്ചുള്ല പഠനം ഒഴിവാക്കിയതും, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഭാഗീയതക്കു പോലും വെള്ലപൂശി കുട്ടികളെ പഠിപ്പിക്കുന്നതും ആരോപണത്തിന്‍റെ മര്‍മ്മമാണ്

dotcompals said...

ഞാന്‍ പുസ്തക മുഴുവന്‍ വായിച്ചതാണ്.ഈ പുസ്തകങ്ങള്‍ ഇറക്കുന്നതിന് കമ്മിറ്റിയും കോര്‍ കമ്മിറ്റിയും അംഗീകരിച്ചതിന് ശേഷമെ കഴിയൂ. ഈ കമ്മിറ്റികളില്‍ സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരും ഉണ്ട് ; എല്ലാ രാഷ്ട്രീയക്കാരും, മതക്കാരും ഉണ്ട്.. അപ്പോ അവര്‍ അത് വായിക്കാതെ യാണോ പച്ചകൊടി വീശിയത്?

edukeralam said...

തിലകന്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നു തോന്നുന്നു.
കമ്യൂണിസം പഠിപ്പിക്കാന്‍ പുസ്തകത്തില്‍ ശ്രമം ഉണ്ട് എന്ന് എനിക്ക് കാ​ണാന്‍ കഴിഞ്ഞില്ല.
മാനുഷിക മൂല്യങ്ങള്‍ കുട്ടികള്‍ ചര്‍ച്ച ചെയ്ത് നേടുവാനാണ് ഓരോ പാഠവും ക്രമീകരിച്ചിരിക്കുന്നത്.
എല്ലാവരുടേയും ധാരണ ഏഴാം ക്ളാസില്‍ മാത്രമേ കുട്ടികള്‍ പഠിക്കുന്നുള്ളൂ എന്നാണോ?
മറ്റു ക്ളാസുകളിലൂടെയും കുട്ടികള്‍ കടന്നു പോകുന്നുണ്ട്.
ഏല്ലാ ദേശീയ നേതാക്കളെക്കുറിച്ചും ഏഴാം ക്ളാസില്‍ തന്നെ പഠിപ്പിച്ച് തീര്‍ക്കണമെന്നാണോ?
മറ്റു ക്ളാസുകളിലെ പാഠപുസ്തകങ്ങള്‍ കൂടി ഒന്നു വായിച്ചു നോക്കൂ..
എന്നിട്ടു പോരേ ഇത്തരം കാടടച്ച് വെടി വയ്ക്കുന്ന പരിപാടി..

dotcompals said...

More useful reading on this issue
http://www.therali.com/modules.php?name=News&file=article&sid=139

ShareThis